വാഷിങ്ടണ്‍: ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ പണ്ഡിറ്റ് ജസ്‌രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സിയിലായിരുന്നു അന്ത്യം.
പദ്മവിഭൂഷണ്‍, പദ്മഭൂഷണ്‍, പദ്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ സംഗീത നാടക അക്കാദമി അവാര്‍ഡ്, സംഗീത കലാരത്‌ന, മാസ്റ്റര്‍ ദീനാഘോഷ് മംഗേഷ്‌കര്‍ പുരസ്‌കാരം, ഭാരത് മുനി സമ്മാന്‍, സ്വാതി സംഗീത പുരസ്‌കാരം, മാര്‍വാര്‍ സംഗീത് രത്‌ന അവാര്‍ഡ്, സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും ജസ്‌രാജിന്റെ വിയോഗത്തില്‍ അനുശോചിച്ചു.













Discussion about this post