തൃശൂര്‍: കോവിഡിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു. സെപ്റ്റംബര്‍ 10 മുതല്‍ പ്രതിദിനം ആയിരം പേര്‍ക്ക് പ്രവേശനം അനുവദിക്കാനാണ് ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനം. ഓണ്‍ലൈന്‍ ബുക്കിംഗ് നടത്തി വെര്‍ച്ചല്‍ ക്യൂ സംവിധാനം വഴി കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ദര്‍ശനം അനുവദിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.













