ന്യൂഡല്‍ഹി: വ്യോമസേനയ്‌ക്കും നാവികസേനയ്‌ക്കും ട്രെയ്‌നര്‍ ജെറ്റുകള്‍ വാങ്ങാന്‍ ബ്രട്ടീഷ് കമ്പനിയുമായി ഇന്ത്യ കരാര്‍ ഒപ്പിട്ടു. 775 മില്യന്‍ ഡോളര്‍ മുതല്‍മുടക്ക് വരുന്നതാണ് ഇടപാട്. ബ്രട്ടീഷ് കമ്പനിയായ ബിഎഇ സിസ്റ്റംസുമായിട്ടാണ് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ഇത് സംബന്ധിച്ച കരാര്‍ ഒപ്പിട്ടത്.
അമ്പത്തിയേഴ് ഹാക്ക് അഡ്വാന്‍സ്‌ഡ് ട്രെയ്‌നര്‍ ജെറ്റുകളാണ് ഇന്ത്യ വാങ്ങുക. ഇതില്‍ നാല്‍പതെണ്ണം വ്യോമസേനയ്‌ക്കും ബാക്കി നാവികസേനയ്‌ക്കുമാണ്. ഇന്ത്യയിലേക്ക് കടന്നുവരാന്‍ കാത്തിരിക്കുന്ന ബ്രട്ടീഷ് പ്രതിരോധ ആയുധ നിര്‍മാണ കമ്പനികള്‍ക്ക് പുത്തനുണര്‍വ്വ് നല്‍കുന്നതാണ് കരാര്‍. യുഎസ്, റഷ്യന്‍, ഇസ്രായേല്‍ കമ്പനികളായിരുന്നു ഇന്ത്യയുടെ ആയുധക്കമ്പോളം അടക്കിവാണിരുന്നത്. 2008 ല്‍ ബിഎഇ സിസ്റ്റംസില്‍ നിന്നും ഇന്ത്യ 24 ട്രെയ്‌നര്‍ ജെറ്റുകള്‍ വാങ്ങിയിരുന്നു.
Discussion about this post