തിരുവനന്തപുരം: സംസ്ഥാനത്ത് നിരോധനാജ്ഞ ചട്ടങ്ങള്‍ ലംഘിച്ചതിന് 58 കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തു. 124 പേരെ അറസ്റ്റു ചെയ്തു. മലപ്പുറത്താണ് ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇന്ന് 8,553 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 30 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 181 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 7527 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 716 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4851 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 84,497 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,44,471 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
Discussion about this post