തിരുവനന്തപുരം: കോവിഡ് മാനദണ്ഡം പാലിച്ച് സര്‍ക്കാരിനെതിരായ സമരം തുടരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്. സര്‍ക്കാരിനെതിരായ സമരത്തില്‍നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ലെന്നും ഹസന് പറഞ്ഞു.
ഈ മാസം 12ന് എല്ലാ നിയോജക മണ്ഡലങ്ങളിലും യുഡിഎഫ് സമരം നടത്തും. ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാകില്ല. അഞ്ചു പേര് വീതം സമരത്തില്‍ പങ്കെടുക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിച്ചു.
Discussion about this post