തിരുവനന്തപുരം: ആള്‍ ഇന്ത്യാ സോണിയാഗാന്ധി വിചാര്‍ മഞ്ച് കേരള സ്റ്റേറ്റ്,
ഐ.എം.എയുടെയും ഇന്ത്യന്‍ ഡയബറ്റിക് എഡ്യൂക്കേഷന്‍ ഏജന്‍സിയുടെയും കേരളാ ഡെന്റല്‍ അസോസിയേഷന്റെയും സഹകരണത്തോടുകൂടി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ജൂലൈ 23ന് വിഴിഞ്ഞം കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂളില്‍ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഡോ.ജയകുമാര്‍ (ചെയര്‍മാന്‍ എഡ്യൂവേള്‍ഡ് കേരള ചാപ്റ്റര്‍) നിര്‍വഹിച്ചു. ഐ.എം.എ ജില്ലാപ്രസിഡന്റ് ഡോ.ശ്രീജിത് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം രോഗപരിശോധനയും മരുന്നുവിതരണവും നടത്തി. രോഗപ്രതിരോധത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ക്ലാസും സംഘടിപ്പിച്ചു. രാവിലെ 9ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3ന് അവസാനിച്ചു.
ആള്‍ ഇന്ത്യാ സോണിയാഗാന്ധി വിചാര്‍ മഞ്ചിന്റെ കേരള സ്റ്റേറ്റ് പ്രസിഡന്റ് എ.എന്‍.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ഡോ. കുമാര്‍ (സെക്രട്ടറി) സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ സദാനന്ദന്‍ ആശംസയും അര്‍പ്പിച്ചു.
Discussion about this post