ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് -19 സ്ഥിരീകരിച്ചു. തനിക്ക് കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡപ്യൂട്ടി ഗവര്‍ണര്‍മാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ആശയവിനിമയം നടത്തുന്നുണ്ടെന്നും റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍തന്നെ മുന്നോട്ടുപോകുമെന്നും അദ്ദേഹം അറിയിച്ചു.













Discussion about this post