ശ്രീനഗര്‍: സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ തലവന്‍ സൈഫുല്‍ ഇസ്‌ലാം മിര്‍ (31) കൊല്ലപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് ഭീകരരുടെ ഒളിത്താവളം സുരക്ഷാസേന വളയുകയായിരുന്നു. തുടര്‍ന്നു നടന്ന ഏറ്റുമുട്ടലിലാണ് സൈഫുല്‍നെ വധിച്ചത്. സൈഫുല്‍ന്റെ കൂട്ടാളി ഗാസി ഹൈദര്‍ അറസ്റ്റിലായി.
ഇവരില്‍നിന്ന് ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ റിയാസ് നായ്കൂ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു സൈഫുല്ല ഹിസ്ബുല്‍ നേതൃസ്ഥാനത്തെത്തിയത്.
Discussion about this post