ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി എംപി മത്സരിച്ച് ജയിച്ച വയനാട്ടിലെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സരിത എസ്. നായര്‍ക്ക് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി. ഹര്‍ജി കോടതി തള്ളി. ബാലിശമായ ഹര്‍ജി നല്‍കിയതിനാണ് പിഴവിധിച്ചത്. ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്നാണ് ചീഫ് ജസ്റ്റീസ് പറഞ്ഞത്. ഇന്നും സരിതയുടെ അഭിഭാഷകര്‍ ഹാജരായിരുന്നില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു. എന്നാല്‍ സരിതയുടെ പത്രിക തള്ളി. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
ഇതേ ആവശ്യമുന്നയിച്ചുള്ള സരിതയുടെ ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും സരിത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.













Discussion about this post