ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടു അമ്പതിനായിരത്തിനു മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,209 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 704 പേര്‍ മരിച്ചു.
ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 83,64,086 ആയി. മരണസംഖ്യ 1,24,315 ആയി ഉയര്‍ന്നു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 5,27,962 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 77,11,809 പേര്‍ രോഗമുക്തരായി.
ഡല്‍ഹി, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
Discussion about this post