ന്യൂഡല്‍ഹി: കൊറോണയെ രാജ്യം ഒറ്റക്കെട്ടായി പ്രതിരോധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗത്തെ നേരിടാനുളള പോരാട്ടത്തില്‍ യഥാര്‍ത്ഥ ഇന്ത്യയെ ആണ് ലോകം കണ്ടതെന്നും ഇന്ത്യ-ഇറ്റലി ഉഭയകക്ഷി ചര്‍ച്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളാണ് ഇന്ത്യയും ഇറ്റലിയും. ഇരു രാജ്യങ്ങളും മികച്ച രീതിയില്‍ വൈറസിനെ പ്രതിരോധിച്ചു. രാജ്യത്തെ ജനങ്ങളുടെ സഹകരണവും കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും രോഗബാധയ്ക്കൊപ്പം സാമ്പത്തിക രംഗത്തെയും പിടിച്ചുനിര്‍ത്തി. ഉത്തരവാദിത്വത്തോടെയും ഐക്യത്തോടെയും ജനങ്ങള്‍ ഒരുമിച്ചാണ് കൊറോണയ്ക്കെതിരായ പോരാട്ടത്തെ നയിച്ചതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആത്മനിര്‍ഭര്‍ ഭാരത് എന്നത് കേവലം വെറുമൊരു പദ്ധതി മാത്രമല്ലെന്നും സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള നിര്‍ണായക നീക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ബിസിനസുകാരുടെയും ജോലിക്കാരുടെയും കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യ ആഗോള തലത്തില്‍ നിര്‍മ്മാണ രംഗത്തെ ശക്തമായ സാന്നിദ്ധ്യമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.













Discussion about this post