പാറ്റ്ന : ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ചൊവ്വാഴ്ചയാണ് ഫലപ്രഖ്യാപനം. ഇന്ന് നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 55 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്
1024 സ്ഥാനാര്‍ത്ഥികളാണ് മൂന്നാംഘട്ടത്തില്‍ ജനവിധി തേടിയത്. 78 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 55.73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ജെഡിയു എംപി ബൈദ്യനാഥിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന വാല്‍മീകി നഗര്‍ ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും് നടന്നു.
മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ കിഷന്‍ഗഞ്ച് ജില്ലയിലാണ് റെക്കോര്‍ഡ് പോളിംഗ് രേഖപ്പെടുത്തിയത്. 52.80 ആണ് ജില്ലയിലെ പോളിംഗ് ശതമാനം. ഇക്കുറി 49.97 ശതമാനം പോളിംഗാണ് വൈശാലി ജില്ലയില്‍ രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ഇവിടെയാണ്.
243 നിയമസഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 28നും, രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നവംബര്‍ മൂന്നിനും നടന്നു. 71 മണ്ഡലങ്ങളിലേക്ക് നടന്ന ഒന്നാംഘട്ട വോട്ടെടുപ്പില്‍ 54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയപ്പോള്‍ രണ്ടാം ഘട്ടത്തില്‍ 55.7 ശതമാനം പോളിംഗാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം 2015 ലെ തെരഞ്ഞെടുപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത പോളിംഗ് ശതമാനത്തെക്കാള്‍ നേരിയ കുറവ് ഇക്കുറി പോളിംഗ് ശതമാനത്തില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56.66 ശതമാനമായിരുന്നു പോളിംഗ്. 2020ലെ തെരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങളിലും ഈ ശതമാനത്തിലേക്ക് ഉയര്‍ന്നിട്ടില്ല.













Discussion about this post