കാഠ്മണ്ഡു: കൊറോണ പടര്‍ന്നു പിടിക്കുന്ന നേപ്പാളിന് അടിയന്തിര സഹായമായി ഇന്ത്യ ഐസിയു വെന്റിലേറ്ററുകള്‍ കൈമാറി. കൊറോണ പ്രതിരോധത്തിനായി 28 വെന്റിലേറ്ററുകളാണ് ഇന്ത്യ നേപ്പാളിന് നല്‍കിയത്.
നേപ്പാള്‍ ആരോഗ്യമന്ത്രാലയത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിനയ് മോഹന്‍ കത്വയാണ് ആരോഗ്യമന്ത്രി ഭാനു ഭക്ത ധക്കലിന് വെന്റിലേറ്ററുകള്‍ കൈമാറിയത്. അസ്വാരസ്യങ്ങള്‍ മറന്ന് പ്രതിസന്ധി ഘട്ടത്തില്‍ സഹായം നല്‍കിയ ഇന്ത്യയ്ക്ക് ധക്കല്‍ നന്ദി അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ നേപ്പാളുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് വിനയ് മോഹന്‍ കത്വ പറഞ്ഞു. നേപ്പാള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കുമൊപ്പം എന്നും ഇന്ത്യയുണ്ടാകും. ഭാവിയില്‍ ആവശ്യമായ എല്ലാ സഹായവും ഇന്ത്യ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 15 ന് 2000 വെന്റിലേറ്ററുകള്‍ ഇന്ത്യ നേപ്പാളിന് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ സഹായമെന്ന നിലയില്‍ 28 ഐസിയു വെന്റിലേറ്ററുകള്‍ കൂടി കൈമാറിയത്. രോഗവ്യാപനത്തെ പ്രതിരോധിക്കാന്‍ ഏപ്രില്‍മാസത്തില്‍ ഇന്ത്യ പ്രതിരോധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിനും നല്‍കിയിരുന്നു.













Discussion about this post