ബംഗളൂരു: മൈസൂരിനടുത്തുള്ള കെമിക്കല്‍ ഫാക്ടറിയില്‍ അഗ്നിബാധ. ബാപ്പൂജി നഗറിലുള്ള കമ്പനിയില്‍ രാവിലെ പതിനൊന്നരയോടെയാണ് തീപിടുത്തമുണ്ടായത്. ജോലി സമയത്താണ് അപകടം നടന്നത്. അടുത്തുള്ള വീടുകളിലേക്കും വണ്ടികളിലേക്കും തീ പടര്‍ന്നു പിടിച്ചു. ആളപായം ഉണ്ടായിട്ടില്ല.
വിവരമറിഞ്ഞ് മൂന്ന് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി. രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. തീ അണയ്ക്കാനാവാതെ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.













Discussion about this post