ന്യൂഡല്‍ഹി : രാജ്യത്തെ ഒടിടി പ്ലാറ്റ് ഫോമുകളും ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളും ഇനി വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ കീഴില്‍ കൊണ്ടുവരും. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതോടെ അച്ചടി, ദൃശ്യ, ശ്രവ്യ മാദ്ധ്യമങ്ങള്‍ക്ക് ബാധകമായ എല്ലാ നിയന്ത്രണങ്ങളും ഇനി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് കൂടി ബാധകമാകും.
നിലവില്‍ രാജ്യത്ത് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ക്ക് രജിസ്‌ട്രേഷന്‍ ആവശ്യമായിരുന്നില്ല. ഇനി രജിസിട്രേഷന്‍ ആവശ്യമായി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യത്തില്‍ വ്യക്തമായ രൂപരേഖ ഉടന്‍ പുറത്തിറക്കും.













Discussion about this post