പാറ്റ്ന: ജെഡിയു നേതാവ് നീതിഷ് കുമാര്‍ വീണ്ടും ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിമാരായി ബിജെപി നേതാക്കളായ തര്‍കിഷോര്‍ പ്രസാദും രേണു ദേവിയും സത്യപ്രതിജ്ഞ ചെയ്തു. ഇതാദ്യമായാണ് ഒരു വനിത ബിഹാറില്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്നത്. 14 മന്ത്രിമാരും നിതീഷിനൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. ബിജെപിയില്‍നിന്ന് ഉപമുഖ്യമന്ത്രിമാരെ കൂടാതെ മംഗള്‍ പാണ്ഡെയും രാംപ്രീത് പാസ്വാനും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. മേവാലന്‍ ചൗധരി, ഷീല മണ്ഡല്, വിജേന്ദ്ര യാദവ്,വിജയ് ചൗധരി, അശോക് ചൗധരി എന്നിവരാണ് ജെഡിയുവില്‍നിന്ന് സത്യപ്രതിജ്ഞ ചെയ്തത്.
Discussion about this post