തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) ന്റെ ചിഹ്നമായ ‘രണ്ടില’ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. കേരള കോണ്‍ഗ്രസി (എം) ലെ പി.ജെ.ജോസഫ് വിഭാഗവും ജോസ്.കെ. മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിച്ച് സംസ്ഥാന ഇലക്ഷന്‍ കമ്മീഷണര്‍ വി. ഭാസ്‌ക്കരന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ചിഹ്നം മരവിപ്പിച്ച നടപടി ഹൈക്കോടതിയില്‍ നിലവിലുളള ഡബ്്‌ളിയു.പി(സി). 18633/2020, 18556/2020 എന്നീ കേസുകളിലെ വിധിക്ക് വിധേയമായിരിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കേരള കോണ്‍ഗ്രസ് (എം) പി.ജെ.ജോസഫ് വിഭാഗത്തിന് ‘ചെണ്ട’ യും, കേരള കോണ്‍ഗ്രസ് (എം) ജോസ്. കെ. മാണി വിഭാഗത്തിന് ‘ടേബിള്‍ ഫാനും’ അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് അനുവദിച്ചു.













