ന്യൂഡല്‍ഹി: ഫുട്ബോള്‍ വിസ്മയം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘ആഗോള പ്രശസ്തി ആസ്വദിച്ച ഫുട്‌ബോള്‍ മാന്ത്രികനായിരുന്നു ഡീഗോ മറഡോണ. കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്തെ മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമ്മള്‍ക്ക് നല്‍കി. അദ്ദേഹത്തിന്റെ അകാല നിര്യാണം നമ്മയെല്ലാം ദുഃഖിപ്പിക്കുന്നു. അദ്ദേഹത്തിന് നിത്യശാന്തി നേരുന്നു.’-മോദി ട്വിറ്ററില്‍ കുറിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് മറഡോണ ലോകത്തോട് വിടപറഞ്ഞത്.













Discussion about this post