മുംബൈ: സാമ്പത്തിക രംഗത്തിന് കരുത്ത് പകര്‍ന്ന് രൂപയുടെ മൂല്യം കുത്തനെ ഉയര്‍ന്നു. ഡോളറിനെതിരെ 73.81 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാര മൂല്യം ഉയര്‍ന്നത്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം വര്‍ധിക്കുന്നത്.
വിദേശ നിക്ഷേപകരില്‍ നിന്നുള്ള വരവ് ഈ മാസം ഇന്ത്യന്‍ ഇക്വിറ്റികളെ കുത്തനെ ഉയര്‍ത്താന്‍ സഹായിച്ചു. തുടര്‍ച്ചയായ അഞ്ചാം സെഷനിലെത്തിയ രൂപയുടെ മൂല്യം വ്യാഴാഴ്ച്ച യു എസ് ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് 73.88 ലാണ് ക്ലോസ് ചെയ്തത്. ആഭ്യന്തര ഇക്വിറ്റികളില്‍ വന്‍തോതില്‍ വിര്‍ധനവുണ്ടായതിനാല്‍ വിദേശ ഫണ്ടിന്റെ വരവ് തുടര്‍ന്നു.
സെപ്തംബര്‍ മാസത്തിലെ ജിഡിപി ഡേറ്റ ഇന്ന് വിപണി സമയത്തിന് ശേഷം പുറത്ത് വിടും. കഴിഞ്ഞ പാദത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്നു.













Discussion about this post