ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരേ കര്‍ഷക പ്രക്ഷോഭം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുടെ വസതിയിലാണ് യോഗം ചേരുന്നത്. ആഭ്യന്തരമന്ത്രി അമിത്ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുന്നതായാണ് വിവരം. നേരത്തേ, പ്രക്ഷോഭം അവസാനിപ്പിക്കാന്‍ അമിത് ഷാ മുന്നോട്ടുവച്ച ഉപാധികള്‍ പ്രതിഷേധക്കാര്‍ തള്ളിയിരുന്നു. കര്‍ഷകരുടെ ഏതു പ്രശ്‌നവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നും എന്നാല്‍ അതിനുമുന്പു പോലീസ് നിര്‍ദേശിച്ച ഇടത്തേക്കു സമരം മാറ്റണമെന്നുമാണ് ഷാ ആവശ്യപ്പെട്ടത്.
എന്നാല്‍ ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും ഉപാധിവച്ചുള്ള ചര്‍ച്ചയ്ക്ക് താത്പര്യമില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. ചര്‍ച്ച വേണമെങ്കില്‍ സമരവേദിയിലേക്കു വരണമെന്ന നിലപാടിലുറച്ചാണ് കര്‍ഷക സംഘടനകള്‍.













Discussion about this post