കൊച്ചി: ബുറേവി ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് 12 വിമാന സര്‍വീസുകള്‍ അധികൃതര്‍ റദ്ദാക്കി. നെടുമ്പാശേരി, തിരുച്ചിറപ്പള്ളി, ചെന്നൈ എന്നീ വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ ബുറേവി കേരളതീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
Discussion about this post