Wednesday, January 20, 2021
  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • കാര്‍ട്ടൂണ്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബുറേവി: മുന്‍കരുതലിന്റെ ഭാഗമായി പൊന്‍മുടിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു

by Punnyabhumi Desk
Dec 3, 2020, 10:52 pm IST
in കേരളം

പൊന്‍മുടി: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പൊന്‍മുടിയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ലയങ്ങളില്‍ താമസിച്ചിരുന്ന 177 പേരെ ഇതിനോടകം മാറ്റിയതായി തിരുവനന്തപുരം ജില്ലാ ഭരണകൂടം അറിയിച്ചു. കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ ആനപ്പാറ ഹൈസ്‌കൂളില്‍ ഉള്‍പ്പെടെയുളള ക്യാമ്പുകളിലേക്കാണ് ഇവരെ മാറ്റിയത്.

തഹസീല്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂസംഘമാണ് ഇവരെ മാറ്റിപാര്‍പ്പിച്ചത്. വിതുരയിലും ഇവര്‍ക്കായി ക്യാമ്പ് തുറന്നിട്ടുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെ അറബിക്കടലിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് കാറ്റിന്റെ പ്രതീക്ഷിക്കുന്ന സഞ്ചാരപഥമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. തിരുവനന്തപുരം ജില്ലയിലേക്ക് നിയോഗിച്ചിട്ടുള്ള എന്‍ഡിആര്‍എഫ് സംഘം അമ്പൂരിയില്‍ എത്തി വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി.

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ, തെന്മല, ആര്യങ്കാവ് ഭാഗങ്ങളില്‍ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും ഇവിടെ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചതായും കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. മുന്‍കരുതലായി 35,000 ആളുകളെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി 358 കേന്ദ്രങ്ങള്‍ ഒരുക്കി. അപകടാവസ്ഥയില്‍ കഴിയുന്ന 2391 പേരെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും കളക്ടര്‍ വ്യക്തമാക്കി.

ചുഴലിക്കാറ്റ് പാമ്പന്‍ കടന്ന് പടിഞ്ഞാറ് -തെക്കുപടിഞ്ഞാറ് സഞ്ചരിച്ച് രാത്രിയോടെയോ പുലര്‍ച്ചയോടെയോ തെക്കന്‍ തമിഴ്‌നാട് തീരത്തു പ്രവേശിക്കുമെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കി.മീ. വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാലാവസ്ഥാകേന്ദ്രം വ്യക്തമാക്കുന്നു.

ShareTweetSend

Related Posts

കേരളം

കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ടം കേരളത്തിലെത്തി

കേരളം

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’ നടന്നു

കേരളം

കെ.വി. വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ

Discussion about this post

പുതിയ വാർത്തകൾ

കോവിഡ് പ്രതിരോധ വാക്സിന്‍ രണ്ടാംഘട്ടം കേരളത്തിലെത്തി

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’ നടന്നു

ക്രിസ്മസ്-പുതുവത്സര ബംപര്‍ സമ്മാനം തെങ്കാശി സ്വദേശിക്ക്

തിരുവനന്തപുരം വിമാനത്താവളം: നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന്

സത്യപ്രതിജ്ഞ: വാഷിംഗ്ടണ്‍ ഡിസിയില്‍ സുരക്ഷ ശക്തമാക്കി

കെ.വി. വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിയമസഭ

അനന്തപുരിയില്‍ ‘ജടായുരാമ സന്ധ്യ’

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും മത്സരിക്കും; ആന്റണി പ്രചരണത്തിന് നേതൃത്വം നല്‍കും

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനു ശേഷമേ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കുകയുള്ളൂവെന്ന് പ്രതിഷേധക്കാര്‍

ജി-ഏഴ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ഷണം

  • About Us
  • Contact Us
  • Privacy Policy
  • Sree Rama Dasa Mission
[email protected]

© Punnyabhumi Daily

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
    • കാര്‍ട്ടൂണ്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy

© Punnyabhumi Daily