ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വഹിച്ചു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങുകളോട് അനുബന്ധിച്ചുള്ള ഭൂമി പൂജയും നടന്നു.കൊറോണ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ല, കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, ഹര്‍ദ്ദീപ് സിംഗ് പുരി എന്നിങ്ങനെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
നിലവിലെ മന്ദിരത്തോട് ചേര്‍ന്നാണ് പുതിയ പാര്‍ലമെന്റ് നിര്‍മ്മിക്കുന്നത്. പുതിയ പാര്‍ലമെന്റ് മന്ദിരം ത്രികോണാകൃതിയില്‍ പണിയാനാണ് തീരുമാനം. എല്ലാ എംപിമാര്‍ക്കും പ്രത്യേക ഓഫീസ് മുറികള്‍ ഒരുക്കും. കടലാസ് രഹിത പാര്‍ലമെന്റ് എന്ന ലക്ഷ്യത്തോടെ ആധുനിക ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് തീരുമാനം.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന രീതിയിലാണ് മന്ദിരത്തിന്റെ രൂപകല്‍പന. വിശാലമായ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാള്‍, അംഗങ്ങള്‍ക്കുവേണ്ടിയുള്ള ലോഞ്ച്, ലൈബ്രറി, വിവിധ മുറികള്‍, ഡൈനിംഗ് ഹാളുകള്‍ പാര്‍ക്കിംഗ് എന്നിങ്ങനെ എല്ലാ സൗകര്യങ്ങളും പുതിയ മന്ദിരത്തില്‍ ഉണ്ടാകും.













Discussion about this post