ചെന്നൈ : സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ എഴുപതാം പിറന്നാളില്‍ ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം മുന്നോട്ട് നയിക്കുവാന്‍ കഴിയട്ടെ’ എന്നാണ് സന്ദേശത്തില്‍ അദ്ദേഹം കുറിച്ചത്. ട്വിറ്ററിലൂടെയാണ് സന്ദേശം പങ്കുവച്ചത്.
തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം, സംഗീത സംവിധായകന്‍ എ അര്‍ റഹ്മാന്‍ എന്നിങ്ങനെ നിരവധി വിശിഷ്ട വ്യക്തികളും താരത്തിന് ആശംസകള്‍ അറിയിച്ചു. രജനീകാന്ത് ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ രാവിലെതന്നെ തടിച്ചുകൂടിയിരുന്നു. ബാനറുകളും രജനിയുടെ ചിത്രമുള്ള ടീ ഷര്‍ട്ടും ധരിച്ചാണ് ആഘോഷങ്ങള്‍ അരങ്ങേറുന്നത്. പിന്നാളിനോടനുബന്ധിച്ച് എല്ലാ വര്‍ഷവും ചെയ്തുവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷവും തുടരുമെന്ന് രജനി മക്കള്‍ മണ്ഡ്രം അംഗങ്ങള്‍ അറിയിച്ചു.
ഡിസംബര്‍ 31 നാണ് രജനീകാന്ത് പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തുന്നത്. 2021 ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ് ആരാധകര്‍.













Discussion about this post