ദില്ലി: കര്‍ഷക സംഘടനകളുടെ രണ്ടാംഘട്ട ദില്ലി ചലോ മാര്‍ച്ച് തടയാന്‍ പൊലീസിനൊപ്പം സൈന്യവും രംഗത്തെത്തി. രാജസ്ഥാനിലെ കോട്ട് പുത്തലിയില്‍ നിന്ന് നൂറു കണക്കിന് കര്‍ഷകര്‍ രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയായ ഷജഹാന്‍പൂരിലേക്ക് തിരിച്ചിട്ടു. ഷാജഹാന്‍പൂരില്‍ പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മാര്‍ച്ച് തടയാന്‍ റോഡില്‍ ഭീമന്‍ കോണ്‍ക്രീറ്റ് ബീമുകളും തയ്യാറാക്കിയിട്ടുണ്ട്. എസ്ഡിഎം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ദില്ലിയിലേക്ക് മാര്‍ച്ച് തുടങ്ങിയ കര്‍ഷകര്‍ നാളെ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.
പഞ്ചാബില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പടെ കൂടുതല്‍ കര്‍ഷകര്‍ അതിര്‍ത്തിയിലെത്തി. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത്ര ചൗട്ടാല ഇന്നലെ കേന്ദ്രമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചകളില്‍ താങ്ങുവിലയ്ക്കായി പ്രത്യേക നിയമം എന്ന നിര്‍ദ്ദേശം ചര്‍ച്ച ചെയ്തു എന്നാണ് സൂചന. സമരം 48 മണിക്കൂറില്‍ തീരും എന്ന് ദുഷ്യന്ത് ചൗട്ടാല പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. നാളെ കര്‍ഷകസംഘടനകളുമായി വീണ്ടും ചര്‍ച്ചയാവാം എന്ന സൂചന കൃഷിമന്ത്രി നല്കി. സമരത്തിലുള്ള ചില നേതാക്കളെ ഇക്കാര്യം സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ ആദ്യ ചര്‍ച്ച ബില്ലുകള്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചാകണം എന്ന നിലപാടില്‍ സംഘടനകള്‍ ഉറച്ചു നില്ക്കുന്നു. ഹരിയാനയില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും ബിജെപിയെ പ്രതിരോധത്തിലാക്കി. നാളെ സിംഗുവില്‍ കര്‍ഷക നേതാക്കള്‍ നിരാഹാരമിരിക്കും. ദില്ലി ചലോ ആഹ്വാനത്തിനനുസരിച്ച് കൂടുതല്‍ കര്‍ഷകര്‍ ദേശീയപാതകളിലേക്ക് നീങ്ങുന്നത് തലസ്ഥാന നഗരത്തിലേക്കും പുറത്തേക്കുമുള്ള ചരക്കുനീക്കത്തെ സാരമായി ബാധിക്കുമെന്നാണ് സൂചന.













Discussion about this post