ന്യൂഡല്‍ഹി: ജി മെയില്‍ അടക്കമുള്ള ഗൂഗിള്‍ സേവനങ്ങള്‍ ലോകവ്യാപകമായി ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ടു. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സേവനങ്ങള്‍ തടസപ്പെട്ടത്. സെര്‍വറുകള്‍ പ്രവര്‍ത്തന രഹിതമായതാണ് കാരണമെന്നാണ് വിവരം. ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ അസിസ്റ്റന്റ്, ഗൂഗിള്‍ പേ അടക്കമുള്ള സേവനങ്ങളും പ്രവര്‍ത്തന രഹിതമായിരുന്നു. പ്രവര്‍ത്തന രഹിതം എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.













Discussion about this post