ദില്ലി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിചാരണ കോടതി മാറ്റാനാകില്ലെന്ന് നിലപാടെടുത്ത സുപ്രീംകോടതി ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കരുതെന്ന വിമര്‍ശനവും ഉന്നയിച്ചു. വിചാരണ കോടതി തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമായിരുന്നല്ലോ എന്നും ചോദിച്ചു.
കേസിന്റെ നടപടികള്‍ വൈകിപ്പിക്കാന്‍ ശ്രമിച്ചത് ദിലീപാണെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. ജഡ്ജി മോശം പരാമര്‍ശം നടത്തിയെന്നും സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദിച്ചു. അതേസമയം, കോടതി മാറ്റം പ്രായോഗികമല്ലെന്നും വേണമെങ്കില്‍ പ്രോസിക്യൂട്ടറെ മാറ്റാന്‍ സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീംകോടതി നിലപാടെടുത്തു. കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നത് ആവശ്യപ്പെടാനാകില്ലെന്നും കോടതി പറഞ്ഞു.
Discussion about this post