ന്യൂഡല്‍ഹി: വിജയ് ദിവസില്‍ സൈനികര്‍ക്ക് അഭിനന്ദനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യ എന്നും സൈനികരോട് കടപ്പെട്ടിരിക്കുന്നുവെന്നും വിജയ് ദിവസില്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകളര്‍പ്പിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.
‘1971ലെ ഇന്തോ-പാക് യുദ്ധത്തിലെ ഇന്ത്യന്‍ സൈനികരുടെ അതിധീരമായ പോരാട്ടത്തില്‍ വീരചരമമടഞ്ഞ സൈനികരോട് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനത്തിനും അഖണ്ഡതയ്ക്കും വേണ്ടിയാണ് അന്ന് സൈനികര്‍ പോരാടിയത്.’ രാഷ്ട്രപതി ട്വിറ്ററിലൂടെ അറിയിച്ചു.
1971ല്‍ ബംഗ്ലാദേശിനെ പാകിസ്താനില്‍ നിന്നും മുക്തമാക്കാനായിട്ടാണ് ഇന്ത്യന്‍ സൈന്യം പോരാടിയത്. ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പോരാട്ടത്തില്‍ പാക് സേനാ മേധാവി അബ്ദുള്ള ഖാന്‍ നിയാസിയടക്കം 93000 പാക് സൈനികരാണ് കീഴടങ്ങിയത്.













Discussion about this post