ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദം ലോകത്തെ ആശങ്കയിലാക്കുന്നതായി റിപ്പോര്‍ട്ടുകള്‍ .മറ്റുള്ള ലോകരാജ്യങ്ങളും പുതിയ വൈറസ് വകഭേദത്തെ തടയാന്‍ നടപടികള്‍ ആരംഭിച്ചു. നിയന്ത്രണവിധേയമല്ലാത്തതാണ് പുതിയ വൈറസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസിന്റെ ഈ പുതിയ ആഘാതത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അടിയന്തര യോഗം ചേരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് മോണിറ്ററിംഗ് ഗ്രൂപ്പാണ് (ജെഎംജി)യോഗം വിളിച്ചുചേര്‍ത്തത്. കേന്ദ്ര ആരോഗ്യ സേവന വിഭാഗം ഡയറക്ടര്‍ ജനറലിന്റെ അദ്ധ്യക്ഷതയിലായിരിക്കും യോഗം. ഇന്ത്യന്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. റോഡെറിക്കോ എച്ച്. ഓഫ്റിനും ജെഎംജി യോഗത്തില്‍ പങ്കെടുക്കും.
പുതിയവൈറസ് നിയന്ത്രണവിധേയമായിട്ടില്ലെന്ന് ബ്രിട്ടന്‍ മറ്റു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് സൂചന. ഇതേ തുടര്‍ന്ന് യൂറോപ്യന്‍ യൂണിയനിലെ നിരവധി രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടനില്‍ വീണ്ടും കര്‍ശനമായ ലോക്ക്‌ഡൌണ്‍ നടപ്പാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.ബ്രിട്ടീഷ് റെയില്‍ സര്‍വീസുകളുടെ നീക്കവും നിരോധിച്ചിട്ടുണ്ട്. ദക്ഷിണ ഇംഗ്ലണ്ടില്‍ ആണ് പുതിയ തരം കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്.
യുകെയില്‍ നിന്ന് ഈ വര്‍ഷം അവസാനം വരെയുള്ള വിമാന സര്‍വീസുകള്‍ക്ക് നെതര്‍ലാന്‍ഡ്സ് നിരോധനമേര്‍പ്പെടുത്തി. യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ നിയന്ത്രിക്കുന്നതിന് ജര്‍മ്മനിയിലും ചര്‍ച്ചകള്‍ നടക്കുന്നു . ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ യുകെ വിമാന സര്‍വീസുകള്‍ നിരോധിക്കുമെന്ന് ബെല്‍ജിയം പ്രഖ്യാപിച്ചു. ബെല്‍ജിയം പ്രധാനമന്ത്രി അലക്‌സാണ്ടര്‍ ഡി ക്രൂ ആണ് ഇക്കാര്യം അറിയിച്ചത്.
ഓസ്ട്രിയയും ഇറ്റലിയും ബ്രിട്ടനില്‍ നിന്ന് വരുന്ന വിമാനങ്ങള്‍ നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറ്റലിയെ പുതിയ തരം കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതായി ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ലുയിഗി ഡി മായോ ട്വിറ്ററില്‍ വ്യക്തമാക്കി.













Discussion about this post