ജംഷഡ്പുര്‍: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി ജാര്‍ഖണ്ഡില്‍ പിടിയിലായി. ഇരുപത്തിനാല് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അബ്ദുള്‍ മജീദ് എന്നയാളാണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ തീവ്രവാദ വിരുദ്ധ സേനയാണ് പിടികൂടിയത്.
ജംഷഡ്പൂരിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. 1997ലെ റിപ്പബ്ലിക് ദിനത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലും സ്‌ഫോടനം നടത്താന്‍ ദാവൂദ് ഇബ്രാഹിം സ്‌ഫോടന വസ്തുക്കള്‍ അയച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുള്‍ മജീദിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.













Discussion about this post