ബംഗളൂരു : ഗോവധം തടയാനുള്ള നിയമത്തിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ബില്ലായി. ഓര്‍ഡിനന്‍സിന് നിയമാ സഭാ സമിതിയുടെ അംഗീകാരം ലഭിച്ചു. ബില്‍ ഉടന്‍ ഗവര്‍ണറുടെ അനുമതിയ്ക്കായി അയക്കും.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാനാണ് ഇക്കാര്യം അറിയിച്ചത്. ഗവര്‍ണറുടെ അനുമതി ലഭിച്ചാല്‍ സംസ്ഥാനം ഒട്ടാകെ നിയമം ഉടന്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവധ നിരോധന നിയമം പുതിയതല്ലെന്ന് നിയമ, പാര്‍ലമെന്ററികാര്യ മന്ത്രി ജെ.സി മധുസ്വാമി പ്രതികരിച്ചു. നേരത്തെ 13 വയസ്സുവരെ പ്രായമായ പശുക്കളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വന്നാലും നിലവിലെ കശാപ്പ് ശാലകള്‍ പ്രവര്‍ത്തനം തുടരം. ബീഫ് വില്‍പ്പനയ്ക്ക് നിരോധനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പശുക്കളെ കൊല്ലുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും, അഞ്ച് ലക്ഷം രൂപവരെ പിഴയും നല്‍കുന്നതാണ് 2020 ലെ ഗോവധ നിരോധന നിയമം.













