തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഈ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കും.
തുടര്‍ന്നുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രണ്ടാം ശനിയാഴ്ച അവധിയായി തുടരും.
Discussion about this post