ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭത്തിനിടെ കര്‍ഷകന്‍ മരിച്ചത് ട്രാക്ടര്‍ മറിഞ്ഞെന്ന് ഡല്‍ഹി പോലീസിന്റെ വിശദീകരണം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു.
ബാരിക്കേഡുകള്‍ വച്ച് പോലീസ് മാര്‍ഗതടസം സൃഷ്ടിക്കുന്നതും ഇതില്‍ കാണാം. ഉത്തരാഖണ്ഡ് സ്വദേശി നവനീത് സിംഗ് ആണ് മരിച്ചത്. പോലീസിന്റെ വെടിയേറ്റാണ് നവനീത് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചിരുന്നു.
Discussion about this post