തിരുവനന്തപുരം: തേനീച്ച വളര്‍ത്തല്‍ പ്രചരണ പരിപാടി ഉദ്ഘാടനവും സംസ്ഥാനത്തെ തേനീച്ച കര്‍ഷകര്‍ക്കുള്ള എപ്പി കാര്‍ഡ് വിതരണവും അയ്യങ്കാളി ഹാളില്‍ കൃഷിമന്ത്രി വി.എസ്.സുനില്‍ കുമാര്‍ നിര്‍വഹിച്ചു. സംസ്ഥാനത്തെ തേനീച്ച കര്‍ഷകരുടെ ക്ഷേമം ലക്ഷ്യമാക്കിക്കൊണ്ടും ഉദ്പാദിപ്പിക്കുന്ന തേനും അനുബന്ധ ഉല്‍പ്പന്നങ്ങളും
ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ നേതൃത്വത്തില്‍ ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യുവാനും തീരുമാനിച്ചു. തേനീച്ച കര്‍ഷകര്‍ക്ക് ഇടനിലക്കാരില്ലാതെ ന്യായവില ലഭിക്കുവാന്‍ ഈ പദ്ധതി ഉപകാരപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ വിനയന്‍, മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. തേനീച്ച കര്‍ഷകര്‍ക്കുള്ള എപ്പി കാര്‍ഡ് വിതരണം കൃഷിമന്ത്രി നിര്‍വഹിച്ചു.
Discussion about this post