ന്യൂഡല്‍ഹി: ബജറ്റ് പ്രതിസന്ധി കാലഘട്ടത്തിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരമന്‍. പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ആത്മനിര്‍ഭര്‍ ഭാരത് രാജ്യത്തെ സഹായിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. മുന്‍പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയാണ് സമ്പദ് വ്യവസ്ഥ നേരിട്ടത്. ലോക്ക് ഡൗണ്‍ കാലത്തെ സര്‍ക്കാര്‍ നടപടികള്‍ രാജ്യത്തെ പിടിച്ചു നിര്‍ത്തി. കൊറോണ വാക്സിന്‍ വികസിപ്പിച്ചത് രാജ്യത്തിന്റെ അഭിമാന നേട്ടമാണ്. കൊറോണക്കെതിരെയുള്ള പോരാട്ടം രാജ്യം ഇനിയും തുടരുമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി.
കൊറോണ വൈറസ് എന്ന മഹാമാരിയോട് രാജ്യം പ്രതികരിച്ചത് മികച്ച രീതിയിലാണ്. കേന്ദ്ര സര്‍ക്കാര്‍ സത്വര നടപടികളാണ് സ്വീകരിച്ചത്. സമ്പദ് വ്യവസ്ഥയ്ക്ക് ഊന്നല്‍ നല്‍കാനായി യഥാസമയം സാമ്പത്തിക പാക്കേജുകളും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഈ പരിഷ്‌കാരങ്ങളെല്ലാം സമ്പദ് വ്യവസ്ഥയില്‍ പ്രതിഫലിച്ചു. പ്രധാനമന്ത്രി ഗരീബ് യോജന പാവപ്പെട്ടവര്‍ക്ക് സഹായകമായി.
2021 രാജ്യത്തിന് ഏറെ നിര്‍ണായകമായ വര്‍ഷമാണ്. മൂന്ന് ആത്മനിര്‍ഭര്‍ പാക്കേജുകള്‍ രാജ്യത്ത് അവതരിപ്പിച്ചു. ജിഡിപിയുടെ 13 ശതമാനമാണ് ഇതിനായി വിനിയോഗിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ സാമ്പത്തിക ഉത്തേജനത്തിന് സഹായിച്ചു. ആത്മനിര്‍ഭര്‍ ഭാരതിലൂടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി. ജനങ്ങളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമാണ് കേന്ദ്രം മുന്‍ഗണന നല്‍കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
Discussion about this post