കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് ജാമ്യം. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എന്‍ഫോഴ്‌സ്‌മെന്റ് കേസിലും നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശിവശങ്കറിന് ഇന്ന് ജയില്‍ മോചിതനാകാം.
രണ്ടു ലക്ഷം രൂപയുടെ തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യം വേണമെന്നും ജാമ്യ വ്യവസ്ഥയില്‍ കോടതി നിര്‍ദേശിച്ചു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദേശമുണ്ട്. 2018 ഒക്ടോബര്‍ 28-നാണ് ശിവശങ്കര്‍ അറസിറ്റിലാകുന്നത്.
Discussion about this post