തിരുവനന്തപുരം: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ ജെ .പി. നദ്ദയുടെ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിന് തുടക്കം. ഉച്ചയ്ക്ക് പന്ത്രണ്ടോടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിനു പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കാനും ബിജെപിയുടെ പ്രചാരണ പരിപാടികള്‍ക്കു തുടക്കമിടാനുമാണ് നദ്ദ എത്തുന്നത്. സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലും നദ്ദ ഇന്ന് പങ്കെടുക്കും. കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍മാരുടെ യോഗത്തെയും നദ്ദ അഭിസംബോധന ചെയ്യും.
സാമൂഹ്യ-സാമുദായിക സംഘടനാ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച രാവിലെ നെടുമ്പാശേരിക്ക് പോകും. വൈകുന്നേരം തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.
Discussion about this post