തിരുവനന്തപുരം: ലാവലിന്‍ കേസ് തുടര്‍ച്ചയായ 26-ാം തവണയും മാറ്റിവയ്ക്കുന്നതില്‍ ദുരൂഹതയാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കോടതിയില്‍ സിബിഐക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാകാതിരിക്കുന്നത് ബോധപൂര്‍വമാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ എന്നാണ് പ്രതിപക്ഷ നേതാവിന്റെ ചോദ്യം.
സിപിഎം-ബിജെപി നേതൃത്വങ്ങള്‍ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണിതെന്നും അതാണ് കേസ് നടപടികള്‍ വൈകുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Discussion about this post