തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ.ശൈലജ കോവിഡ് വാക്സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ നിന്നുമാണ് മന്ത്രി കുത്തിവയ്പ്പെടുത്തത്. വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞതിനു ശേഷമാണ് മന്ത്രി മടങ്ങിയത്.<br> <br> നേരത്തെ, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും വാക്സിന്‍ സ്വീകരിച്ചിരുന്നു. സംസ്ഥാനത്തെ മന്ത്രിമാരില്‍ ആദ്യം കോവിഡ് വാക്‌സിനെടുത്തത് അദ്ദേഹമാണ്.<br> <br> 60 വയസിന് മുകളിലുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്കുമാണ് രണ്ടാംഘട്ട വാക്സിനേഷന്‍ നല്‍കുന്നത്.
Discussion about this post