തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാനും അപ്പീല്‍ നല്‍കാനും അപ്പലേറ്റ് ട്രിബ്യൂണല്‍ സംവിധാനം വരുന്നു. കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സര്‍വകലാശാലകള്‍ ട്രിബ്യൂണല്‍ പരിധിയില്‍ ഉള്‍പ്പെടും. കേരളത്തിലെ സര്‍വകലാശാലകള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ക്കെതിരെ പരാതിപ്പെടാനും അവ ചോദ്യം ചെയ്യാനും ഇതുവരെ പൊതു സംവിധാനമുണ്ടായിരുന്നില്ല.
സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണര്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടപെടുന്നതും അപൂര്‍വമായിരുന്നു. വൈസ് ചാന്‍സലറെടുക്കുന്ന തീരുമാനങ്ങളില്‍ ഇടപെടാന്‍ വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ക്കും അധികാരമില്ല. ഈ സാഹചര്യത്തിലാണ്
അപ്പലേറ്റ് ട്രിബ്യൂണല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം ഉണ്ടായത്. ഇതുവഴി സര്‍വകലാശാലയുടെ ഏതു തീരുമാനവും ചോദ്യംചെയ്യാന്‍ കഴിയും. സ്വയംഭരണ കോളജുകളുടെ നടത്തിപ്പിനായി സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സിലാണ് പുതിയ ഭേദഗതി.
Discussion about this post