തിരുവനന്തപുരം: കേരളത്തില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിര്‍ക്കാന്‍ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്. പക്ഷേ, കേരളത്തിലെ ജനങ്ങള്‍ ഒരേ ശബ്ദത്തില്‍ ഉറപ്പാണ് എല്‍ഡിഎഫെന്ന് പറയുന്നു.
എല്‍ഡിഎഫിന്റെ വികസനത്തിന് വിരാമമിടാന്‍ ബിജെപി കേന്ദ്ര ഏജന്‍സികളെ അഴിച്ചുവിട്ടുകയാണ്. കോണ്‍ഗ്രസ് അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. അവരുടെ നേതാക്കള്‍ കിഫ്ബിക്കെതിരെ കോടതിയില്‍ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങള്‍ക്ക് ജനങ്ങള്‍ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററില്‍ കുറിച്ചു.
Discussion about this post