ചെന്നൈ: കേരളത്തില്‍നിന്നു വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ലെന്ന് തമിഴ്നാട്. ഇതു സംബന്ധിച്ച് കേരള ഗതാഗത സെക്രട്ടറിക്ക് തമിഴ്‌നാട് സര്‍ക്കാര്‍ മറുപടി നല്‍കി.
72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ അതിര്‍ത്തി കടത്തിവിടുകയുള്ളു എന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വിശദീകരണമുണ്ടായിരിക്കുന്നത്.
അതേസമയം, തമിഴ്‌നാടിന്റെ ഇ-പാസ് ഉള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് കടത്തിവിടൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുളള യാത്രക്ക് നിയന്ത്രണങ്ങളില്ല.
Discussion about this post