കോല്‍ക്കത്ത: മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപുരില്‍ കേന്ദ്രമന്ത്രി അമിത്ഷാ പങ്കെടുത്ത റാലിയില്‍ വച്ചാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശിശിര്‍ അധികാരിയും ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
ശനിയാഴ്ച ശിശിര്‍ അധികാരിയുടെ വീട്ടിലെത്തി ബിജെപി നേതാവ് മാണ്ഡവിയ അമിത് ഷായുടെ റാലിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു.
Discussion about this post