കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍, തലശേരി, ദേവികുളം മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് തിരിച്ചടി. സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിയ നടപടിയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്ഥാനാര്‍ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ച കോടതി, വിജ്ഞാപനം വന്നതിന് ശേഷം കോടതിക്ക് ഇടപെടാനാകില്ലെന്ന് നിലപാട് വ്യക്തമാക്കി. പരാതിയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ കോടതിയെ സമീപിക്കാനാകുവെന്നും തെരഞ്ഞെടുപ്പ് പ്രക്രീയ തുടങ്ങിയാല്‍ കമ്മീഷന്റെ തീരുമാനം അന്തിമമാണെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post