തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ക്ഷേത്രങ്ങളെ സംരക്ഷിക്കുക എന്ന ചുമതലയുള്ള മന്ത്രി, ശബരിമലയില്‍ അയ്യപ്പ വിശ്വാസികളെ ലാത്തികൊണ്ട് അടിക്കുന്നതിന് നേതൃത്വം നല്‍കിയ ബുദ്ധി കേന്ദ്രങ്ങളിലൊന്നായിരുന്നു. എല്‍.ഡിഎഫും യു.ഡി.എഫും ഇരട്ടകളെപ്പോലെയാണ്. ദുര്‍ഭരണത്തില്‍, അഴിമതിയില്‍, അക്രമ രാഷ്ട്രീയത്തില്‍, വര്‍ഗീയതയില്‍, സ്വജനപക്ഷപാതത്തില്‍ അങ്ങനെ നിരവധി കാര്യങ്ങളില്‍ അവര്‍ ഇരട്ട സഹോദരങ്ങളാണ്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇവര്‍ ഒന്നാണ്. കോണ്‍ഗ്രസും സിപിഎമ്മും രണ്ടായി നില്‍ക്കേണ്ട കാര്യമില്ല പരസ്പരം ലയിക്കണമെന്നും അതിന് ‘കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി’ എന്ന് പേരിടണമെന്നും മോദി പറഞ്ഞു.
കേരളത്തിന്റെ നിയമസഭയില്‍ ആദ്യമായി ബിജെപിക്ക് അംഗത്വം നല്‍കിയത് അനന്തപുരിയുടെ മണ്ണാണ്. നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന മുന്നണിയായും പാര്‍ട്ടിയായുമാണ് എന്‍ഡിഎയെയും ബിജെപിയെയും ജനങ്ങള്‍ കാണുന്നത്. എന്‍ഡിഎയ്ക്ക് അനുകൂലമായി വലിയ പിന്തുണയാണ് കാണപ്പെടുന്നത്.
യുവാക്കളും സ്ത്രീകളും കന്നിവോട്ടര്‍മാരും കേരളത്തിലെ പ്രൊഫഷണലുകളുമാണ് എന്‍ഡിഎയെ പിന്തുണയ്ക്കുന്നതില്‍ മുന്‍പില്‍. പുതുച്ചേരിയിലും തമിഴ്‌നാട്ടിലുമെല്ലാം ഈ തരംഗം പ്രകടമാണെന്നും മോദി പറഞ്ഞു. വനിതകളെ അപമാനിക്കുകയും പൊതുസമ്പത്ത് നശിപ്പിക്കുകയുമാണ് യുഡിഎഫ്, എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post