ന്യൂഡല്‍ഹി: ജസ്റ്റീസ് എന്‍.വി. രമണ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റീസാകും. രമണയെ ചീഫ് ജസ്റ്റീസ് ആയി നിയമിക്കണമെന്നുള്ള ശിപാര്‍ശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ രമണയുടെ പേര് ശിപാര്‍ശ ചെയ്ത് കത്തയച്ചിരുന്നു.
ഈ മാസം 23നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്‌ഡെ വിരമിക്കും. ഏപ്രില്‍ 24നു രാജ്യത്തിന്റെ 48 ാമത് ചീഫ് ജസ്റ്റീസായി എന്‍.വി. രമണ സ്ഥാനമേല്‍ക്കും. 2022 ഓഗസ്റ്റ് 26 വരെ ഇദ്ദേഹത്തിനു കാലാവധിയുണ്ട്. ആന്ധ്ര സ്വദേശിയായ ജസ്റ്റീസ് എന്‍.വി. രമണ, 2014 ഫെബ്രുവരി 17നാണ് സുപ്രീംകോടതി ജഡ്ജിയായത്.
2000 ജൂണ്‍ 27ന് ആന്ധ്ര ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനായ ഇദ്ദേഹം, 2013ല്‍ ആന്ധ്ര ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസായും 2013 സെപ്റ്റംബര്‍ മുതല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റീസായും സേവനമനുഷ്ഠിച്ചു.
Discussion about this post