ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കവെ മലയാളത്തില്‍ ട്വീറ്റുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ.
അഴിമതിരഹിതവും പ്രീണനമുക്തമായ ഒരു സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വരുവാന്‍ തക്ക സഖ്യത്തെ തിരഞ്ഞെടുക്കേണ്ട സമയമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എല്ലാവരോടും, പ്രത്യേകിച്ച് തന്റെ യുവസുഹൃത്തുക്കളോടും കന്നിവോട്ടര്‍മാരോടും മുന്നോട്ടു വന്നു നിങ്ങളുടെ സമ്മതിദാനവകാശം വിനിയോഗിക്കാന്‍ അഭ്യര്‍ഥിക്കുന്നുവെന്നും ഷാ പറഞ്ഞു.
Discussion about this post