കോഴിക്കോട്: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്തികരം. പ്രാഥമിക പരിശോധനയില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തി.
മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്നുണ്ട്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
മെഡിക്കല്‍ കോളജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് മുഖ്യമന്ത്രിയെ ചികിത്സിക്കുന്നത്. അതേസമയം, മുഖ്യമന്ത്രിയുടെ കൊച്ചുമകന്‍ ഇഷാനും കോവിഡ് സ്ഥിരീകരിച്ചു. മകള്‍ വീണ, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post