കോഴിക്കോട്: അഴിയൂര്‍ ശ്രീ വേണുഗോപാല ക്ഷേത്രത്തില്‍ സ്വീകരണത്തോടുകൂടി ശ്രീരാമനവമി രഥയാത്ര ജില്ലയിലെ പരിക്രമണം ആരംഭിച്ചു. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി ചീഫ് ഓര്‍ഗനൈസര്‍ ഗിരീഷ് ചെറൂപ്പ, കോഴിക്കോട് ജില്ലയിലെ രഥയാത്ര കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ ജില്ലയിലേക്ക് രഥത്തെ സ്വീകരിച്ചു. ശ്രീരാമനവമി രഥയാത്ര കണ്‍വീനര്‍ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
Discussion about this post