കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹര്‍ജി അവധിക്കാല ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.
വിധിക്കു പിന്നാലെ ജലീലിനെ സംരക്ഷിച്ചുകൊണ്ട് സിപിഎമ്മും സംസ്ഥാനസര്‍ക്കാരും രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പിന്തുണ ലഭിച്ചതോടെയാണു ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന ന്യൂനപക്ഷ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു ലോകായുക്താ വിധി. മന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ബിജെപിയും യുഡിഎഫും ഉന്നയിച്ചുകഴിഞ്ഞു.
Discussion about this post